പയ്യന്നൂര്‍: പാണ്ഡിത്യത്തിന്റെ കീരീടമണിഞ്ഞ ഉള്ളാള്‍ തങ്ങളുടെ അന്ത്യവിശ്രമം ഒരുക്കിയത് എട്ടിക്കുളത്തെ തഖ്‌വാ മസ്ജിദിന് മുന്നില്‍. മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തഖ്‌വാ മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്താണ് താജുല്‍ ഉലമയുടെ ഖബര്‍ ഒരുക്കിയത്. ചരിത്രമുറങ്ങുന്ന എട്ടിക്കുളത്തിന് പുതുചരിതം തീര്‍ത്താണ് താജുല്‍ ഉലമയുടെ അന്ത്രനിദ്ര.
ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധി നേടിയ തഖ്‌വാ മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് തങ്ങളും നേതൃത്വം നല്‍കിയിരുന്നു. പള്ളിക്ക് തൊട്ടരികില്‍ താജുല്‍ ഉലമയുടെ പേരില്‍ തുടങ്ങിയ ദഅ്‌വാ കോളജിന്റെ പണി പുരോഗമിക്കുകയാണ്. വിജ്ഞാനം സ്ഫുരിക്കുന്ന മഹാഗുരുവിന്റെ അന്ത്യനിദ്രക്ക് ശാന്തിയേകുന്നതാകും ഈ പ്രാര്‍ഥനാലയം.
Thursday, February 6, 2014
അന്ത്യവിശ്രമം തഖ്‌വാ മസ്ജിദില്‍
10:23 AM
Unknown
No comments
0 comments:
Post a Comment