പയ്യന്നൂര്‍ : ഇന്നല അന്തരിച്ച സമസ്ത (എ.പി വിഭാഗം) സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ പയ്യന്നൂര്‍ എട്ടിക്കുളത്ത് ഖബറക്കി.
രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത നമസ്‌കാരം പല ഘട്ടങ്ങളായാണ് നിസ്‌കരിച്ചത്.തങ്ങളുടെ മരണവാര്‍ത്തയറിഞ്ഞ് ഏട്ടിക്കുളത്തെ വസതിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയത്.
ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.സാമുഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശനിയാഴ്ച പകല്‍ 3.40ഓടെ ആയിരുന്നു ആദ്ദേഹത്തിന്റെ അന്ത്യം.
സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരിയുടെയും കൊന്നാര് ഹലീമ ബീവിയുടെയും മകനായി ഫറോക്ക് കരുവന്‍തിരുത്തിയില്‍ ജനിച്ച ആദ്ദേഹം വിവിധ ദര്‍സുകളിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നു ബിരുദം നേടിയിരുന്നു
ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. ആദ്ദേഹം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1956ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി. 1976ല്‍ സമസ്ത വൈസ് പ്രസിഡണ്ടായി. 1989ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ പണ്ഡിതസഭ രൂപീകരിച്ചപ്പോള്‍ പ്രസിഡണ്ടും 1992ല്‍ രൂപീകരിച്ച അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു.
ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസല്‍ കോയമ്മ തങ്ങള്‍, ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍കോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നിവര്‍ ആദ്ദേഹത്തിന്റെ മക്കളാണ്.
Saturday, February 1, 2014
ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് ഖബറടക്കി
11:58 PM
Unknown
No comments
0 comments:
Post a Comment