മലപ്പുറം: പൊതുസമൂഹവുമായുള്ള മുസ്ലിംകളുടെ ബന്ധം സൗഹാര്‍ദപരമായി നിലനിര്‍ത്തിയതില്‍ പ്രധാനിയാണ് ഉള്ളാള്‍ തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
തന്‍െറ വ്യക്തിപ്രഭാവവും ആത്മീയ സ്വാധീനവും രാഷ്ട്രീയ നേട്ടത്തിന് അദ്ദേഹം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കിഴക്കത്തേലയില്‍ ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം നവോത്ഥാനത്തിന്‍െറ ഉടമസ്ഥത അവകാശപ്പെടുന്ന ചിലര്‍ സമുദായത്തിന്‍െറ സംഘടിത ശക്തി തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കാന്തപുരം കുറ്റപ്പെടുത്തി.
ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.ഐ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ ബാഫഖി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
Monday, February 24, 2014
ഉള്ളാള്‍ തങ്ങള്‍ ആത്മീയ സ്വാധീനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാത്ത നേതാവ് –കാന്തപുരം
11:57 AM
Unknown
No comments
0 comments:
Post a Comment