എട്ടിക്കുളം: പ്രമുഖ പണ്ഡിതന്‍ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗവാ ര്‍ത്തയറിഞ്ഞ് എട്ടിക്കുളത്തെ വസതിയിലേക്ക് ആയിരങ്ങളുടെ പ്രവാഹം. തങ്ങള്‍ അവസാന നാളുകളില്‍ വിശ്രമജീവിതം നയിച്ച ഇളയമകന്‍ ഫസല്‍ കോയ്യമ്മ തങ്ങളുടെ വീട്ടിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മന്ത്രി കെ സി ജോസഫ്, സി കൃഷ്ണന്‍ എം.എല്‍.എ, എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, യൂസുഫ് കോയ തങ്ങള്‍ വൈലത്തൂര്‍, ചിത്താരി ഹംസ മുസ്ല്യാര്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, എം വി അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍, മുട്ടില്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൌലവി മയ്യിത്ത് കാണാനെത്തി.
കേരളം കണ്ട മികച്ച പണ്ഡിതനായിരുന്നു ഉള്ളാള്‍ തങ്ങളെന്നും സമുദായത്തിന് ഈ വിടവ് തീര്‍ക്കുന്നതിന് മറ്റൊരാളെ കണെ്ടത്താന്‍ സാധിക്കുകയില്ലെന്നും എം എ അബ്ദുര്‍ല്‍ ഖാദര്‍ മുസ്ല്യാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ സുധാകരന്‍ എം,പി, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരും അനുശോചിച്ചു.
Sunday, February 2, 2014
തങ്ങളുടെ വസതിയിലേക്ക് ജനപ്രവാഹം
5:17 AM
Unknown
No comments
0 comments:
Post a Comment