മാട്ടൂല്‍: ശിഷ്യരുടെ ഭാവി അറിഞ്ഞുകൊണ്ട് വളര്‍ത്തുന്ന ഗുരുവാണ് താജുല്‍ ഉലമയെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ് പ്രസിഡന്റുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. താജുല്‍ ഉലമയുടെ ദര്‍സില്‍ പഠിക്കുമ്പോള്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അറബി അധ്യാപക പരീക്ഷ എഴുതാന്‍ തീരുമാനം എടുത്ത വിവരം തങ്ങള്‍ അറിഞ്ഞപ്പോള്‍ തലേ ദിവസം രാത്രി വിളിപ്പിക്കുകയും ദീനീ വിജ്ഞാനത്തിന്റെയും മത പ്രബോധനത്തിന്റെയും പ്രാധാന്യവും മഹത്വവും ഭൗതികത മാത്രം ലക്ഷ്യം വെക്കുന്നതിന്റെ ഭവിഷ്യത്തും ഉപദേശിക്കുകയും ചെയ്തത് മതവിജ്ഞാന രംഗത്ത് ഉറച്ചുനില്‍ക്കാന്‍ തനിക്ക് പ്രേരണയായെന്ന് അദ്ദേഹം പറഞ്ഞു.
മാട്ടൂല്‍ മന്‍ശഇന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഏറെ താങ്ങും തണലുമായി താജുല്‍ ഉലമയുടെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. മന്‍ശഇല്‍ ഹുമൈദിയ്യ ശരീഅത്ത് കോളജ് തുടങ്ങുന്നതിനു പ്രേരണയായതും തങ്ങളുടെ ഉപദേശം തന്നെ. വ്യക്തി ജീവിതത്തിലും പൊതു മണ്ഡലങ്ങളിലും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇനി ആര് എന്ന ചിന്ത ഏറെ അലട്ടുന്നു. അവിടുത്തെ വിയോഗത്തില്‍ ഞാന്‍ അനാഥനായി മാറിയിരിക്കുകയാണെന്നും ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു.



10:25 AM
Unknown

Posted in:
0 comments:
Post a Comment